Connect with us

Ongoing News

ഒളിമ്പിക്‌സ് ഹോക്കി: അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം

Published

|

Last Updated

റിയോഡി ജനീറോ: റിയോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രൂപീന്ദര്‍ പാല്‍ സിംഗിന്റെ ഇരട്ട ഗോളില്‍ ഇന്ത്യ ആധികാരികമായ ആദ്യ വിജയം ഉറപ്പിക്കുകയായിരുന്നു. രഘുനാഥ് വൊക്കലിഗയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. അയര്‍ലാന്‍ഡിനായി ജോണ്‍ ജെര്‍മിനും കോണോര്‍ ഹെര്‍ട്ടും ലക്ഷ്യം കണ്ടു. ജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പുരുഷ ഹോക്കിയില്‍ മറ്റൊരു മത്സരത്തില്‍ നെതര്‍ലാന്‍ഡ് അര്‍ജന്റീനയുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി.

Latest