റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം അമേരിക്കക്ക്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വിര്‍ജീനിയ ത്രാഷറാണ് അമേരിക്കക്ക് വേണ്ടി സ്വര്‍ണം നേടിയത്. ചൈനീസ് താരങ്ങളായ ഡു ലി വെള്ളിയും യി സിലിംഗ് വെങ്കലവും സ്വന്തമാക്കി.
അവസാന ഷോട്ടിന് മുമ്പ് വിര്‍ജീനിയയും ഡു ലിയയും തമ്മില്‍ നേരിയ വ്യത്യാസമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവസാന ഷോട്ട് 10.4 ലേക്ക് ഷൂട്ട് ചെയ്ത വിര്‍ജീനിയ മെഡല്‍ സ്വന്തമാക്കുകയായിരുന്നു.