ബിടെക്: സ്‌പോട് അഡ്മിഷന്‍ എട്ടിന്

Posted on: August 6, 2016 7:44 pm | Last updated: August 6, 2016 at 7:44 pm

b techതിരുവനന്തപുരം: കേരളത്തിലെ ഒന്‍പത് സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്കുള്ള കേന്ദ്രീകൃത സ്‌പോട് അഡ്മിഷന്‍ എട്ടിന് തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നടത്തും. പ്രവേശനം ലഭിച്ചവര്‍ സ്ഥാപന മേധാവിയില്‍ നിന്ന് ലഭിച്ച എന്‍ഒസി ഹാജരാക്കണം. പ്രവേശനം ലഭിക്കാത്തവര്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ രേഖകളും ഹാജരാക്കണം. വിവരങ്ങള്‍: www.dtekerala.gov.in എന്ന സൈറ്റിലും കോളേജുകളുടെ സൈറ്റിലും ലഭ്യമാണ്.