Connect with us

Ongoing News

ഒളിമ്പിക്‌സ്‌ ഷൂട്ടിംഗ്: അപൂര്‍വി ചന്ദേലയും അയോനിക പോളും ആദ്യ റൗണ്ടില്‍ പുറത്ത്

Published

|

Last Updated

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ്‌ ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശയോടെ തുടക്കം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയും അയോനിക പോളും പുറത്തായി. അപൂര്‍വിക്ക് 34ാം സ്ഥാനവും അയോനിക പോളിന് 43ാം സ്ഥാനവുമാണ് നേടാനായത്. 51 പേരാണ് മല്‍സരത്തിനുണ്ടായിരുന്നത്. ആദ്യത്തെ എട്ടുപേര്‍ക്കാണ് യോഗ്യത.

Latest