Connect with us

Kerala

പോലീസ് രാഷ്ട്രീയം നന്നാക്കേണ്ട; ജോലി കൃത്യമായി ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: പോലീസ് രാഷ്ട്രീയം നന്നാക്കേണ്ടെന്നും തങ്ങളുടെ ജോലി കൃത്യമായി ചെയ്താല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ ക്രമസമാധാനപാലനത്തിന്റെ ചുമതലയാണ് പോലീസിനുള്ളത്. അതല്ലാതെ മറ്റ് ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പോലീസ് വായ്പാ സഹകരണസംഘത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ഭരണമാറ്റത്തിലൂടെ തങ്ങളുടെ കാര്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന എന്തെങ്കിലും ചിന്തയുണ്ടെങ്കില്‍ അതൊക്കം മാറ്റിവെച്ചേക്കണം. മന്ത്രിസഭയും സര്‍ക്കാറുകളുമൊക്കം മാറും. ഇതൊരു സിസ്റ്റത്തിന്റെ ഭാഗമാണ്. കേരള പോലീസിന് സ്വന്തമായി ഒരു വ്യക്തിത്വവും നിലപാടുമുണ്ടാകണമെന്ന് പിണറായി പറഞ്ഞു.

കൊല്ലത്ത് ഒരു പോലീസുകാരന്‍ വയര്‍ലെസ് സെറ്റുകൊണ്ട് യാത്രക്കാരന്റെ തലക്കടിച്ച് പരിക്കേല്‍പിച്ചത് സേനക്ക് മൊത്തം നാണക്കേടുണ്ടാക്കുന്നതാണ്. ഇങ്ങനെ ചെയ്യാന്‍ സേനക്ക് ആരാണ് അധികാരം നല്‍കിയതെന്ന് പിണറായി ചോദിച്ചു. ചില അപക്വമതികള്‍ സേനക്കും സര്‍ക്കാറിനും ഒന്നടങ്കം നാണക്കേടുണ്ടാക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

Latest