ഭൂരിഭാഗം അഗ്നിബാധകള്‍ക്കും കാരണം കേടുവന്ന ഏസികളെന്ന് സിവില്‍ ഡിഫന്‍സ്

Posted on: August 6, 2016 6:00 pm | Last updated: August 6, 2016 at 6:00 pm
SHARE

ദോഹ: രാജ്യത്തു നടക്കുന്ന അറുപതു ശതമാനം അഗ്നിബാധകള്‍ക്കും കാരണം സര്‍വീസ് ചെയ്യാത്ത എ സികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെയാണെന്ന് സിവില്‍ ഡിഫന്‍സ് ഓപറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് അല്‍ ദാഹിമി പറഞ്ഞു.
ചൂടുകാലത്ത് തീ പിടിത്തങ്ങള്‍ വര്‍ധിക്കും. എ സികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതാണ് കാരണം. വീടുകളിലും ഷോപ്പുകളിലും ഒരുപോലെ എ സികള്‍ പ്രവര്‍ത്തിക്കുന്നു. എ സികള്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നത് ചൂടാകുന്നതിനും കത്തുന്നതിനും കാരണമാകുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകളും കൂടുതലാണ്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് ഇലക്ട്രിക് വയറുകളില്‍ ലോഡ് കൂടുന്നതും തീ പിടുത്തത്തിനു വഴിവെക്കും. വേനല്‍കാലത്ത് ഇലട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അപകടങ്ങളുണ്ടാകുന്നത് ശ്രദ്ധിക്കുകയും ഉപകരണങ്ങള്‍ കാര്യക്ഷമമാണോ എന്ന് ഉറപ്പുവരുത്തുകയും വേണം. എ സി തുടര്‍ച്ചായായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാനും ശ്രമിക്കണം. ഉപകരണങ്ങളില്‍ ഓവര്‍ലോഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇലക്ട്രിക് ഉപകരണങ്ങള്‍ പതിവായി പരിശോനനക്കു വിധേയമാക്കണം. നന്നാക്കുമ്പോള്‍ യഥാര്‍ഥ പാര്‍ട്‌സുകള്‍ ഉപോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വ്യാജ ഘടകങ്ങള്‍ അപകടങ്ങള്‍ക്കു കൂടുതല്‍ കാരണമാകുന്നു. എ സികള്‍ക്കു പുറമേ ഫാനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞതും പല തവണ റിപ്പയര്‍ ചെയ്തതുമായ ഉപകരണങ്ങള്‍ മാറ്റണം. പഴയ കെട്ടിടങ്ങളിലെ വയറിംഗുകള്‍ പരിശോധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here