ഉമ്മന്‍ചാണ്ടിക്കും അടൂര്‍പ്രകാശിനുമെതിരെ ത്വരിത പരിശോധന

Posted on: August 6, 2016 3:14 pm | Last updated: August 6, 2016 at 9:25 pm

oommenchandi with adoorprakashകൊച്ചി: ഇടുക്കി പീരുമേടിലെ ഹോപ് പ്ലാന്റേഷന്റെ 724 ഏക്കര്‍ മിച്ചഭൂമി തോട്ടയുടമയ്ക്ക് വിട്ടുകൊടുത്തെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. മുവ്വാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് സംഘത്തിനാണ് അന്വേഷണ ചുമതല.കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെയും ഇടുക്കി പീരുമേട് ഹോപ് പ്ലാന്റേഷന്‍, ലൈഫ് ടൈം പ്ലാന്റേഷന്‍, ബഥേല്‍ പ്ലാന്റേഷന്‍ എന്നിവയെയും പ്രതിചേര്‍ത്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിസഭ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഭൂമി കൈമാറ്റം.
ഔദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ 1963ലെ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി സര്‍ക്കാറിന് 354 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.