മദ്യവ്യവസായി വിജയ്മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

Posted on: August 6, 2016 3:02 pm | Last updated: August 6, 2016 at 8:22 pm
SHARE

vijay mallya2ന്യൂഡല്‍ഹി: കിംഗ്ഫിഷര്‍ വിമാനത്തിന്റെ പേരില്‍ നല്‍കിയ ഏഴുകോടി രൂപയുടെ വണ്ടിച്ചെക്ക് കേസില്‍ വിവാദ മദ്യവ്യവസായി വിജയ്മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. നവംബര്‍ നാലിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വാറണ്ട്. ഇന്ത്യയില്‍ നിന്ന് മുങ്ങി ലണ്ടനില്‍ കഴിയുന്ന മല്യക്ക് വാറണ്ട് അയച്ചുകൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.

നിരവധി തവണ ഉത്തരവിട്ടിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് വാറണ്ടയക്കുന്നതെന്ന് പട്യാലാ കോടതി വ്യക്തമാക്കി. മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്ഫിഷര്‍ വിമാനം ഡല്‍ഹി വിമാനത്താവളം ഉപയോഗിച്ചതിന്റെ നിരക്കായി നല്‍കിയ വിവിധ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന്ഡല്‍ഹി വിമാനത്താവള മാനേജ്‌മെന്റാണ് കോടതിയെ സമീപിച്ചത്.

ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ മല്യയുടെ പാസ്‌പോര്‍ട്ട്? വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.