ജാസിം അല്‍ ബലൂശിയുടെ കുടുംബത്തിന് അനുശോചനവുമായി ശൈഖ് മുഹമ്മദ്‌

Posted on: August 6, 2016 2:48 pm | Last updated: August 10, 2016 at 8:09 pm
ജാസിം ഈസ അല്‍ ബലൂശിയുടെ പിതാവിനെയും ബന്ധുക്കളെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആശ്വസിപ്പിക്കുന്നു
ജാസിം ഈസ അല്‍ ബലൂശിയുടെ പിതാവിനെയും ബന്ധുക്കളെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആശ്വസിപ്പിക്കുന്നു

റാസല്‍ ഖൈമ: കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ വിമാനാപകടത്തില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട ജാസിം ഈസ അല്‍ ബലൂശിയുടെ കുടുംബത്തില്‍ അനുശോചനമറിയിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഖറനിലെ മജ്‌ലിസിലെത്തി.
അല്‍ ബലൂശിയുടെ പിതാവടക്കമുള്ള കുടുംബാംഗങ്ങളെ ശൈഖ് മുഹമ്മദ് ആശ്വസിപ്പിക്കുകയും അല്‍ ബലൂശിയുടെ പരലോക ഗുണത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമും ശൈഖ് മുഹമ്മദിനോടൊപ്പം എത്തിയിരുന്നു.
സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും ഇന്നലെ അല്‍ ബലൂശിയുടെ വീട്ടില്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.