100 രൂപ കൈക്കൂലി കൊടുത്തില്ല: പോലീസുകാര്‍ രണ്ട് യുവാക്കളെ തല്ലിക്കൊന്ന് കുളത്തില്‍ ഉപേക്ഷിച്ചു

Posted on: August 6, 2016 2:24 pm | Last updated: August 6, 2016 at 6:45 pm
SHARE

video-police-beat-2-labourers-death-refused-bribe-rs-100
ആഗ്ര: നൂറു രൂപ കൈക്കൂലി നല്‍കാത്തതിന് രണ്ട് യുവാക്കളെ മര്‍ദിച്ച് കൊന്നെന്ന ആരോപണത്തില്‍ ആറ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിലുള്ള കോസ്മയിലാണ് ദാരുണസംഭവം. ട്രക്കില്‍ ഇഷ്ടിക കൊണ്ടുപോകുകയായിരുന്ന പങ്കജ് യാദവ്, ദിലീപ് യാദവ് എന്നീ യുവാക്കളാണ് പോലീസ് ക്രൂരതയില്‍ കൊല്ലപ്പെട്ടത്. യുവാക്കളുടെ മൃതദേഹം സമീപത്തുള്ള കുളത്തില്‍ നിന്നും വെള്ളിയാഴ്ച്ച കണ്ടെടുക്കുകയായിരുന്നു.
ഇഷ്ടിക കൊണ്ടുപോകുന്നതിന് നൂറു രൂപ കൈക്കൂലി നല്‍കണമെന്ന പോലീസുകാരുടെ ആവശ്യം ട്രക്ക് െ്രെഡവര്‍ നിരസിച്ചതോടെയുണ്ടായ വാക് തര്‍ക്കമാണ് യുവാക്കളുടെ മരണത്തില്‍ കലാശിച്ചത്. വാക്ക്തര്‍ക്കം കയ്യാങ്കളിയിലെത്തിയതിന് പിന്നാലെ ഡ്രൈവറും വാഹനത്തിലെ മറ്റു രണ്ട് തൊഴിലാളികളും ഓടിരക്ഷപ്പെട്ടു. വാഹനത്തില്‍ ഉണ്ടായിരുന്ന ദിലീപിനേയും പങ്കജിനേയും പോലീസ് പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
യുവാക്കളുടെ മരണവിവരമറിഞ്ഞ് രോഷാകുലരായ ജനക്കൂട്ടം മേഖലയിലെ റോഡ് ഗതാഗതം സ്തംഭിപ്പിച്ചു.