കെഎം മാണി ബിജെപിയിലേക്ക് പോകുന്നത് ആത്മഹത്യാപരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

>>ബാര്‍ കോഴക്കേസില്‍ കെ എം മാണി തെറ്റുകാരനാണ് എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് കുമ്മനം
Posted on: August 6, 2016 12:54 pm | Last updated: August 6, 2016 at 6:24 pm

KODIYERIതിരുവനന്തപുരം: കെ എം മാണി എന്‍ഡിഎയിലേക്ക് പോകുന്നത് ധൃതരാഷ്ട്രാലിംഗത്തിന് തുല്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയും മകനും മാത്രമേ പാര്‍ട്ടിയില്‍ പിന്നീട് അവശേഷിക്കൂവെന്നും കോടിയേരി പറഞ്ഞു. ഇടതു മുന്നണിയില്‍ പുതിയ കക്ഷികളെ എടുക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. മാണി പോയാല്‍ യുഡിഎഫ് പിരിച്ചുവിടേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ബാര്‍ കോഴക്കേസില്‍ കെ എം മാണി തെറ്റുകാരനാണ് എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.