ഫണ്ട് നല്‍കിയിട്ടും ക്ഷേത്രക്കുളം നവീകരിക്കുന്നില്ലെന്ന് പരാതി

Posted on: August 6, 2016 11:56 am | Last updated: August 6, 2016 at 11:56 am
SHARE

കൊപ്പം : ക്ഷേത്രക്കുള പുനരുദ്ധാരണത്തിനായി മലബാര്‍ ദേവസ്വത്തില്‍ നിന്നും ഫണ്ട് നല്‍കിയിട്ടും മുളയന്‍കാവ് ദേവസ്വം അധികൃതരുടെ അനാസ്ഥ കാരണം ക്ഷേത്രക്കുളം നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടില്ലെന്ന് ആക്ഷേപം.
ക്ഷേത്രക്കുളം നവീകരണത്തിനായി നാലുലക്ഷം രൂപയാണ് മലബാര്‍ ദേവസ്വത്തില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഫണ്ട് ലഭിച്ച് ഒന്നര വര്‍ഷത്തോള മായിട്ടും ക്ഷേത്രക്കുളം നവീകരിക്കാന്‍ ദേവസ്വം അധികൃതരും ക്ഷേത്രക്ഷേമ സമിതിയും താത് പര്യമെടുക്കാത്തതാണ് ഭക്തജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
നിരവധിപേര്‍ കുളിക്കാനു പയോഗിക്കുന്നതും വണ്ടുംതറ പാടശേഖരങ്ങളിലെ പ്രധാന ജലസ്രോതസ്സുമായ ഈ ക്ഷേത്രക്കുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. ദേവസ്വം അധികൃതരുടെ അനാസ്ഥയാണ് ക്ഷേത്രക്കുളവും,കുളത്തിനോടു ചേര്‍ന്ന ക്ഷേത്രഭൂമിയും നശിക്കാനിടയാക്കിയത്. പാര്‍ശ്വ’ഭിത്തികള്‍ തകര്‍ന്നും കാട് പിടിച്ചും കിടക്കുന്ന ക്ഷേത്രക്കുളത്തില്‍ ചണ്ടിയും ചെളിയും നിറഞ്ഞതിനാല്‍ ഉപയോഗശൂന്യമായാണ് കിടക്കുന്നത്. മണ്ഡല കാലത്ത് താല്‍ക്കാലികമായി കാട്‌വെട്ടി വൃത്തിയാക്കുന്നപ്രവൃത്തി മാത്രമെ നടക്കാറുള്ളു. മലബാര്‍ ദേവസ്വത്തില്‍നിന്നും അനുവദിച്ചു കിട്ടിയ നാലുലക്ഷംരൂപ വിനിയോഗിച്ച് അടിയന്തിരമായി ക്ഷേത്രക്കുളം നവീകരിക്കണമെന്ന് കാവ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.