Connect with us

Kerala

ചരല്‍ക്കുന്നില്‍ നടന്ന യോഗങ്ങളിലെല്ലാം നിര്‍ണായക തീരുമാനം എടുത്തിട്ടുണ്ടെന്ന് ജോസ് കെ മാണി

Published

|

Last Updated

കോട്ടയം:ചരല്‍ക്കുന്ന് ക്യാംപില്‍ നിര്‍ണായക തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ചരല്‍ക്കുന്നില്‍ ഇതിനുമുമ്പ് നടന്ന യോഗങ്ങളിലെല്ലാം നിര്‍ണായക തീരുമാനം എടുത്തിട്ടുണ്ടെന്നും ഇത്തവണയും ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

ക്യാമ്പിന്റെ തീരുമാനങ്ങള്‍ നാളെ അറിയിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. നിയമസഭയില്‍ ഒറ്റബ്ലോക്കായി ഇരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്യാമ്പ് ചര്‍ച്ച ചെയ്യുമെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു.

അതേ സമയം കെ എം മാണിയെ അനുനയിപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണ് മുസ്ലിംലീഗും കോണ്‍ഗ്രസും.കെഎം മാണി യുഡിഎഫില്‍ തന്നെ തുടരുമെന്ന പ്രതീക്ഷയാണ് മുസ്‌ലിം ലീഗിനുളളതെന്ന് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചരല്‍ക്കുന്ന് ക്യാമ്പിന് ശേഷം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. ക്യാമ്പില്‍ മോശം തീരുമാനം ഒന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest