എ ടി എം കൗണ്ടറില്‍ നിന്നും കിട്ടിയ 20,000 രൂപ മാനേജറെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി

Posted on: August 6, 2016 11:24 am | Last updated: August 6, 2016 at 11:24 am

koyilandy atm panamകൊയിലാണ്ടി: ബേങ്കിന്റെ എ ടി എം കൗണ്ടറില്‍ നിന്നും കിട്ടിയ 20,000 രൂപ മാനേജറെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. കൊയിലാണ്ടി കൊല്ലം മൂസ്സാങ്കാത്ത്് ഫൈസലാണ് സത്യസന്ധത കാണിച്ചത്. കോര്‍പറേഷന്‍ ബേങ്കിന്റെ കൊയിലാണ്ടി ബ്രാഞ്ചിന് മുന്നിലുളള എ ടി എം കൗണ്ടറിലാണ് പണം കണ്ടത്. ഉടന്‍ തന്നെ ബേങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഫൈസല്‍ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.