ജനാധിപത്യത്തിന്റെ ബാലപാഠം പകര്‍ന്ന് സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്

Posted on: August 6, 2016 10:38 am | Last updated: August 6, 2016 at 10:38 am
SHARE

kdly- school leaderകൊടുവള്ളി: പറമ്പത്ത് കാവ് എ എം എല്‍ പി സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് പൊതുതിരഞ്ഞെടുപ്പിന്റെ ബാലപാഠം പകര്‍ന്നുനല്‍കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രിക സമര്‍പ്പണം, സൂക്ഷ്മ പരിശോധന, പത്രിക പിന്‍വലിക്കല്‍, ചിഹ്നം അനുവദിക്കല്‍, തിരഞ്ഞെടുപ്പ് പ്രചാരണം, കൊട്ടിക്കലാശം, തിരഞ്ഞെടുപ്പ് എജന്റുമാര്‍, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, ആഹ്ലാദ പ്രകടനം തുടങ്ങി പൊതുതിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തിയത്. സ്‌കൂള്‍ ലീഡറായി വി സി മുഹമ്മദ് അനസിനെയും ഉപ ലീഡറായി കെ പി മുഹമ്മദ് അഫ്‌സലിനെയും തിരഞ്ഞെടുത്തു. അനുമോദന യോഗം പി എം മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫസല്‍ ആവിലോറ അധ്യക്ഷത വഹിച്ചു. ഈ മാസം എട്ടിന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ലീഡര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here