ഫ്രാന്‍സിലെ മദ്യശാലയില്‍ തീപിടിത്തം: 13 പേര്‍ മരിച്ചു: ആറ് പേര്‍ക്ക് പരിക്ക്

Posted on: August 6, 2016 9:59 am | Last updated: August 6, 2016 at 10:32 am
SHARE

_90693571_francerouen4640816പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൂവനിലുള്ള മദ്യശാലയിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കസെനുവെ പറഞ്ഞു.

റൂവനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. മദ്യശാലയില്‍ ജന്മദിനാഘോഷത്തിനായി യുവാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ദുരന്തം. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here