വൃക്കകള്‍ തകരാറിലായ സാലിയ ചികിത്സാ സഹായം തേടുന്നു

Posted on: August 6, 2016 9:36 am | Last updated: August 6, 2016 at 9:36 am

photo 02 (05-08-2016)തിരൂര്‍: വൃക്കകള്‍ തകരാറിലായ വീട്ടമ്മക്ക് വേണം സുമനസ്സുകളുടെ സഹായം. കനിവ് വറ്റാത്തവരുടെ നീളുന്ന കരങ്ങളെ കാത്തിരിക്കുകയാണ് താനൂര്‍ എടക്കടപ്പുറത്തെ ചേക്കുമരക്കാരകത്ത് പരേതനായ കുഞ്ഞാവയുടെ ഭാര്യ സാലിയ(48). രണ്ടു വര്‍ഷം മുമ്പാണ് വൃക്കകള്‍ തകരാറിലായത്. വൃക്കമാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സാമ്പത്തികം തടസമായി നില്‍ക്കുകയാണ്. ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് തവണയുള്ള സൗജന്യ ഡയാലിസിസാണ് നടത്തുന്നത്. മൂന്ന് പെണ്‍മക്കളും കൂലിപ്പണിക്കാരനായ മകനും അടങ്ങിയ കുടുംബം സാമ്പത്തി കമായി ബുദ്ധിമുട്ടുമ്പോഴാണ് മാതാവിന്റെ രോഗം.
ചികിത്സാ ധനസഹായത്തിനായി കലക്ടര്‍ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. കലക്ടറുടെ തന്നെ ശ്രമഫലമായി ലഭിച്ച ഓട്ടോറിക്ഷയാണ് ഏക വരുമാന മാര്‍ഗം. നിര്‍മാണം മുടങ്ങിക്കിടക്കുന്ന വീട് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയാണെങ്കില്‍ ഈ കുടുംബത്തിന് അതൊരനുഗ്രഹമാകും. ഇവരുടെ ചികിത്സാ ധനസഹായത്തിനായി എസ് ബി ടി താനൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67349728492 ഐ എഫ് എസ് സി കോഡ്: എസ് ബി ടി ആര്‍ 0000966.