കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടി

Posted on: August 6, 2016 9:25 am | Last updated: August 6, 2016 at 9:25 am
നിലമ്പൂര്‍ കൊളക്കണ്ടത്ത് പുത്തന്‍പുരക്കല്‍ ഷിബുവിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ രാജവെമ്പാല
നിലമ്പൂര്‍ കൊളക്കണ്ടത്ത് പുത്തന്‍പുരക്കല്‍ ഷിബുവിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ രാജവെമ്പാല

നിലമ്പൂര്‍: കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടി. കൊളക്കണ്ടം പുത്തന്‍പുരക്കല്‍ ഷിബുവിന്റെ വീട്ടില്‍ നിന്നാണ് അഞ്ചര മീറ്റര്‍ നീളമുള്ള പെണ്‍ രാജവെമ്പാലയെ കോട്ടക്കല്‍ നാച്ചുറല്‍ ക്ലബ് പ്രവര്‍ത്തകനും പാമ്പ് വിദഗ്ധനുമായ ഹസന്‍കുട്ടി പിടികൂടിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നിലമ്പുര്‍ ഫോറസ്റ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഡെ. റെയിഞ്ചര്‍ കെ.എ അബ്ദുല്‍ ഖാദറും സംഘവും സ്ഥലത്തെത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് ഹസ്സന്‍ കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഹസ്സന്‍കുട്ടി പിടിക്കുന്ന പത്താമത്തെ രാജവെമ്പാലയാണിത്. രാജവെമ്പാലയെ പിന്നീട് നാടുകാണി ചുരത്തിലെ വനത്തില്‍ തുറന്നുവിട്ടു. എസ്എ.ഫ്. ഒ. അബ്ദുല്‍ റഷീദ്, ബി.എഫ്.ഒ മാരായ സുനില്‍കുമാര്‍, സതീശ്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.