Connect with us

National

ആസാമില്‍ വീണ്ടും സ്‌ഫോടനം; സിആര്‍പിഎഫ് ജവാന് പരിക്ക്

Published

|

Last Updated

ഇംഫാല്‍: ആസാമില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാനും നാട്ടുകാരനും പരിക്കേറ്റു. മണിപ്പൂര്‍ സംസ്ഥാന മ്യൂസിയത്തിനു സമീപമായിരുന്നു സ്‌ഫോടനം ഉണ്ടായത്.

നേരത്തെ കൊക്രജാറിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. ബാലാജാന്‍ ടിനാലിയിലെ ചന്തയിലേക്കു സൈനിക വേഷത്തിലെത്തിയ ഭീകരര്‍ സിവിലിയന്‍മാര്‍ക്കുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് ഇവര്‍ എത്തിയത്. വെടിവയ്പ്പില്‍ 15 സിവിലിയന്‍മാര്‍ക്കു പരിക്കേറ്റു.

Latest