ഇറോം ശര്‍മിളയ്ക്ക് വധ ഭീഷണി

Posted on: August 5, 2016 9:29 pm | Last updated: August 5, 2016 at 9:29 pm
SHARE

irom sharmilaഗുവാഹത്തി: മണിപ്പൂരിലെ സൈനിക അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ 16 വര്‍ഷമായി നിരാഹാര സമരം ചെയ്യുകയും കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാവാനും തീരുമാനിച്ച ഇറോം ശര്‍മ്മിളയ്ക്ക് വധ ഭീഷണി. സ്വതന്ത്ര മണിപ്പൂരിനു വേണ്ടി വാദിക്കുന്ന സംഘടനയായ എഎസ് യുകെയാണ് ഇറോം ശര്‍മ്മിളയ്‌ക്കെതിരെ വധ ഭീഷണി മുഴക്കിയത്.
സമരം അവസാനിപ്പിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഏറ്റെടുക്കുകയും ചെയ്ത മുന്‍ നേതാക്കളുടെ അനുഭവം ഓര്‍ക്കണമെന്നായിരുന്നു ഭീഷണി. ഇന്ത്യക്ക് പുറത്തുനിന്നുള്ളയാളെ വിവാഹം കഴിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.