ജാസിം ഇസാ മുഹമ്മദിന് കേരള ഫയര്‍ റെസ്‌ക്യൂ യുടെ ആദരാഞ്ജലികള്‍

Posted on: August 5, 2016 8:33 pm | Last updated: August 5, 2016 at 8:33 pm
SHARE

unnamed (2)ദുബായ് : ദുബായ് വിമാന ദുരന്തത്തില്‍ പ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന് കടലിനക്കരെ നിന്നും സഹപ്രവര്‍ത്തകരുടെ ആദരാഞ്ജലികള്‍ . കേരള ഫയര്‍ റെസ്‌ക്യൂ തൃശൂര്‍ യൂണിറ്റ് തൊഴിലാളികളാണ് വീരമൃത്യോ വരിച്ച ദുബായ് സിവില്‍ ഡിഫന്‍സ് ജീവനക്കാരന്‍ യു എ ഇ സ്വദേശിയായ ജാസിം ഇസാ മുഹമ്മദിന് ആദരാഞ്ജലികളര്‍പ്പിച്ച ബാനര്‍ ഉയര്‍ത്തിയത് കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ
തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് സ്വദേശിയായ ജാസിം ഇസാ മുഹമ്മദ് ദാരുണമായി മരണപ്പെട്ടത്.ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നാണ് ജാസിമിന് വേണ്ടി പ്രാര്‍ഥിച്ചത്.യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള രാജ്യ ഭരണാധികാരികള്‍ ജാസിമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here