Connect with us

Kerala

കെ.ടി.ജലീലിന് ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതര വീഴ്ചയെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം:ശമ്പളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന്‍ സൗദിയിലേക്ക് പോകാന്‍ തിരുമാനിച്ച മന്ത്രി കെ.ടി.ജലീലിന് ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിമാര്‍ക്ക് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും ഒരു മന്ത്രിക്ക് ഗള്‍ഫില്‍ പോയി പ്രതിസന്ധിയില്‍പെട്ട മലയാളികളെ നേരില്‍ കാണാന്‍ ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കാത്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റു തിരുത്തി മന്ത്രിക്ക് അടിയന്തിരമായി ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ട് ലഭ്യമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…….