ബസ് ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു

Posted on: August 5, 2016 6:51 pm | Last updated: August 5, 2016 at 6:51 pm

unnamedപേരാമ്പ്ര: ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസ്സ് നടുറോഡില്‍ വിലങ്ങനെ മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ െ്രെഡവര്‍ മരിച്ചു. മുളിയങ്ങല്‍ സ്വദേശി കുഞ്ഞമ്മദാ (48) മരണപ്പെട്ടത്. സംഭവത്തില്‍ 40ലേറെ പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 2.15 ന് സംസ്ഥാന പാതയില്‍ കൈതക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപമാണ് അമിത വേഗതയിലെത്തിയ ഗഘ 18 ഗ 9045 നമ്പര്‍ ‘അജ് വ’ ബസ്സ് അപകടം വരുത്തിയത്. ആദ്യം കാറിലിടിച്ച ശേഷമാണ് ഓട്ടോറിക്ഷയിലിടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.അബ്ദുര്‍ റഹ്മാന്‍ (45) മലയമ്മ, പ്രമോദ് (40) ഷീബ (42) ജാനകി (51) കുറ്റിയാടി, ബസ് െ്രെഡവര്‍ ഷിജു (25) ജോളി ജോയ് (42) പശുക്കടവ്, നിഷ ( 42) പേരാമ്പ്ര, മകന്‍ അരുണ്‍ (23) ഫൈസല്‍ (32) പറമ്പത്ത്, സത്യന്‍ (50) ഗോവിന്ദന്‍ (58) ചേനോളി, അബ്ദു (60) കല്ലായി, സത്യനാരായണന്‍ (59) കോഴിക്കോട്, മുരളീധരന്‍ (43) കക്കാടി, ആരിഫ (34) ചെരുവണ്ണര്‍, കുഞ്ഞ്യേത്(55) കൈതക്കല്‍, ലിനീഷ് (36) കോട്ടൂര്‍, ലിനീഷ് (36) കോട്ടൂര്‍, ജിതിന്‍ രാജ് (34) അയന (19) പേരാമ്പ്ര എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റ 21 പേരെ പേരാമ്പ്ര താലൂക്ക് ആശുപതിയില്‍ ചികിത്സയിലാണ്. റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതെയുള്ള െ്രെഡവിീഗാണ് ഇവിടെ ഇടക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ കമ്പനിക്കാരുടെ ബസ് ഡിവൈഡറിലിടിച്ചത് നാട്ടുകാരെ പ്രകോപിതരാക്കിയിരുന്നു.