അസമിലെ കോക്രജറില്‍ ഭീകരാക്രമണം: 14 മരണം

Posted on: August 5, 2016 2:43 pm | Last updated: August 6, 2016 at 1:02 am

assam terror attack

ഗുവാഹതി: അസമിലെ കോക്രജറില്‍ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. കോക്രജറിലെ തിരക്കേറിയ മാര്‍ക്കറ്റിലെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പട്ടാള വേഷത്തിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തു. ബോഡോ തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ സുരക്ഷാ സൈനികര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.