തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജാവാകില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍

Posted on: August 5, 2016 2:13 pm | Last updated: August 5, 2016 at 7:37 pm
SHARE

kejriwalന്യൂഡല്‍ഹി: ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതി ആരും രാജാവാകുന്നില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ്. ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് എഎപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നജീബ് ജംഗിന്റെ പ്രസ്താവന.

തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് കരുതി ആരും രാജ്യം ഭരിക്കുന്നവരാകുന്നില്ല. നിങ്ങളോ, ഞാനോ, ആരും രാജാവല്ല. നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് കര്‍ത്തവ്യം. ഡല്‍ഹി ഹൈക്കോടതി വിധി ചരിത്രപരമാണെന്നും ജംഗ് പറഞ്ഞു.