മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം:എസ്‌ഐ വിമോദിനെതിരായ നടപടികള്‍ക്കു സ്റ്റേ

Posted on: August 5, 2016 12:18 pm | Last updated: August 5, 2016 at 2:45 pm
SHARE

കൊച്ചി: കോഴിക്കോട് കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ വിമോദിനെതിരായ നടപടികള്‍ക്കു സ്റ്റേ. ഹൈക്കോടതിയാണ് തുടര്‍നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. വിമോദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 16 വരെയാണ് സ്റ്റേ. രണ്ടു കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിനും തൊഴില്‍ തടസം വരുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെയും എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here