തൃശൂരില്‍ നിന്ന് കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ചു

Posted on: August 5, 2016 9:49 am | Last updated: August 5, 2016 at 9:49 am

deathതൃശൂര്‍: തൃശൂരില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കോയമ്പത്തൂരില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശിനി ലോലിത (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ലോലിതയെ കാണാതായത്. ഒരാള്‍ക്കൊപ്പം പോവുകയാണെന്ന് വീട്ടില്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി അബോധാവസ്ഥയില്‍ കണ്ട ലോലിതയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊള്ളാച്ചി-ആര്‍എസ് കനാല്‍ റോഡരികിലുള്ള പറമ്പിലാണ് ലോലിതയെ ഉപേക്ഷിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കൊണ്ടുപോയ ആഭരണങ്ങള്‍ കാണാനില്ല. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയാണ് ലോലിത.