ഏക സിവില്‍കോഡ് മത സ്വാതന്ത്ര്യത്തിന് ഭീഷണി: സമസ്ത

Posted on: August 5, 2016 7:49 am | Last updated: August 4, 2016 at 11:51 pm

kerala muslim jamathകോഴിക്കോട്: രാജ്യത്ത് ഏകസിവില്‍ നടപ്പാക്കണമെന്ന വാദം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന് ഭീഷണിയാണിത്. മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നിയമ നിര്‍മാണത്തിനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. ഇസ്‌ലാമിക നിയമങ്ങള്‍ യുക്തിഭദ്രവും കാലാതീതവും പ്രായോഗികവുമാണ്. ദൈവീകമായ ഇസ്‌ലാമിക നിയമ സംഹിതയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും സാധ്യമല്ല. എല്ലാമതവിഭാഗത്തിനും അവരവരുടെ ആചാരമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉള്‍ക്കൊണ്ട് പാരസ്പര്യത്തോടെ കഴിയാനും ജീവിക്കാനും സൗകര്യവും അവസരവുമൊരുക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ സങ്കുചിത താത്പര്യങ്ങള്‍ക്കോ വേണ്ടി രാജ്യത്തിന്റെ പൈതൃകവും മതേതര സ്വഭാവവും തകര്‍ക്കരുത്.
മനുഷ്യമനസ്സുകളില്‍ അസഹിഷ്ണുതയും ചിദ്രതയും ഉണ്ടാക്കുന്ന നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് മുശാവറ പ്രമേയത്തിത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, പി എം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി. ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കെ ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, തെന്നല അബൂഹനീഫല്‍ ഫൈസി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, പൊന്മള മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, താഴപ്ര പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ , ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഖ്ത്താര്‍ ഹസ്‌റത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.