Connect with us

Kerala

മന്ത്രി കെടി ജലീലിന് വിസ നിഷേധം; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര വീസ നിഷേധിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്. കെ.സി.വേണുഗോപാല്‍ എംപിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ യാത്രയ്ക്ക് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിയുടെ യാത്ര അനിശ്ചിതത്വത്തിലായത്.

വെള്ളിയാഴ്ച സഊദിയിലേക്ക് പുറപ്പെടാനായിരുന്നു മന്ത്രിയുടെ പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മന്ത്രി കെടി ജലീലിനെയും സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.വി.കെ ബേബിയേയും സഊദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.

Latest