ഫലസ്തീനിലെയും സിറിയയിലെയും കുട്ടികളുടെ ദുരിതം പരിഹരിക്കണമെന്ന് ഖത്വര്‍

Posted on: August 4, 2016 8:48 pm | Last updated: August 4, 2016 at 8:48 pm
SHARE

poor-yemenദോഹ: ഫലസ്തീനിലെയും സിറിയയിലെയും കുട്ടികളുടെ ദുരിതങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു എന്‍ രക്ഷാസമിതിയില്‍ ഖത്വര്‍. ഇരുരാഷ്ട്രങ്ങളിലെയും പോരാട്ടത്തിന് പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുകയാണെങ്കില്‍ കുട്ടികളുടെ ദുരിതം തുടരുമെന്ന് യു എന്നിലെ ഖത്വറിന്റെ പെര്‍മനന്റ് മിഷന്‍ ഡി അഫയേഴ്‌സ് ആക്ടിംഗ് ചാര്‍ജ് ഗാനിം ബിന്‍ അബ്ദുര്‍ഹ്മാന്‍ അല്‍ ഹുദൈഫി ചൂണ്ടിക്കാട്ടി. കുട്ടികളും സായുധ പോരാട്ടവും എന്ന രക്ഷാസമിയിലെ തുറന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ഗണന പട്ടിക അനുസരിച്ച് കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ രക്ഷാസമിതി കൈക്കൊള്ളണം. സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗത്തെ ബാധിക്കുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്തതില്‍ രക്ഷാസമിതിയോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. കുട്ടികളും സായുധ പോരാട്ടവും എന്ന വിഭാഗത്തിന്റെ വര്‍കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ആണ് ഖത്വര്‍.