കെ.പി.സി.സി മൂന്ന് മാസത്തിനകം പുനഃസംഘടിപ്പിക്കും: മുകുള്‍ വാസ്‌നിക്

Posted on: August 4, 2016 9:07 pm | Last updated: August 5, 2016 at 2:18 pm

MUKUL VASNIKന്യൂഡല്‍ഹി: കെ.പി.സി.സി മൂന്നു മാസത്തിനകം പുനഃസംഘടന നടക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. സംഘടനാ തെരഞ്ഞെടുപ്പ് കഴിയും വരെ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റില്ലെന്നും മുകുള്‍ വാസ്‌നിക് അറിയിച്ചു. പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായാണ് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത്. സംഘടനാ ഭാരവാഹികളേയും മൂന്ന് മാസത്തിനുള്ളില്‍ മാറ്റാന്‍ തീരുമാനമായി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. പുനസംഘടന സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധിയുടേതായിരിക്കുമെന്നും അദ്ദേഹം ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും മുകുള്‍ വാസ്‌നിക് മാധ്യമങ്ങളോട് പറഞ്ഞു.