ബലാത്സംഗ കേസ് : ബോളിവുഡ് സഹസംവിധായകന്‍ അഹമ്മദ് ഫറൂഖിയ്ക്ക് ഏഴ് വര്‍ഷംതടവ്

Posted on: August 4, 2016 6:08 pm | Last updated: August 4, 2016 at 6:08 pm
SHARE

farooquiന്യൂഡല്‍ഹി: അമേരിക്കന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സഹ സംവിധായകന്‍ അഹമ്മദ് ഫറൂഖിയെ ഏഴ് വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. കേസില്‍ ഫറൂഖി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഡല്‍ഹി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

പീപ്പ്‌ലി ലൈവ് എന്ന ചിത്രത്തിന്റെ സഹ സംവിധായകനാണ് മുഹമ്മദ് ഫാറൂഖി. പഠനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ വനിതയെയാണ് സംവിധായകന്‍ പീഡിപ്പിച്ചത്. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദക്ഷിണ ഡല്‍ഹിയിലെ വസതിയില്‍ വച്ച് മദ്യലഹരിയില്‍ സംവിധായകന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു. താന്‍ നടത്തുന്ന ഗവേഷണത്തിനായി പെണ്‍കുട്ടി സംവിധായകന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 19ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ മുഖേനയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മാപ്പപേക്ഷിച്ച് സംവിധായകന്‍ പെണ്‍കുട്ടിക്ക് അയച്ച സന്ദേശങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here