ധനേഷ് മാത്യു തന്നെ കടന്നുപിടിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

Posted on: August 4, 2016 4:49 pm | Last updated: August 5, 2016 at 9:05 am
SHARE

dhanesh mathewകൊച്ചി: സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആരോപണ വിധേയയായ യുവതി. തന്നെ കടന്നു പിടിച്ച ശേഷം മാഞ്ഞൂരാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ അയാളെ തടയുകയും പൊലീസിന് കൈമാറുകയുമായിരുന്നു. അപ്പോള്‍ തന്നെ അയാള്‍ തന്നോട് മാപ്പു പറഞ്ഞു.

ആദ്യം മാഞ്ഞുരാന്റെ കുടുംബം കാലുപിടിച്ച് കരഞ്ഞതിനാലാണ് മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതിരുന്നത്. ജാമ്യം കിട്ടാനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്റെ അച്ഛനും അമ്മയും ഭാര്യയും സഹോദരനും തന്നെ വന്നുകണ്ടു.
പല അവസരത്തില്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. പിന്നീടാണ് തന്നെ സ്വാധീനിക്കാന്‍ നിരന്തരം ശ്രമിച്ചത്. അതിന് വഴങ്ങാതെ വന്നപ്പോള്‍ തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചുവെന്നും യുവതി പറഞ്ഞു. താന്‍ കേസില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യുവതി പറഞ്ഞു. ഒരു വിഭാഗം അഭിഭാഷകര്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ്. നിയമവ്യവസ്ഥയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ ദിവസം ധനേഷിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ധനേഷിനെതിരെ തെളിവുണ്ടെന്നും 35 സാക്ഷികള്‍ മൊഴി നല്‍കിയെന്നും കേസ് അന്വേഷിക്കുന്ന സി.ഐ: രാധാമണി കോടതിയെ അറിയിച്ചിരുന്നു.