വ്യോമസേനാ വിമാനം തകര്‍ന്നുവീണു: പൈലറ്റുമാര്‍ രക്ഷപ്പെട്ടു

Posted on: August 4, 2016 3:15 pm | Last updated: August 4, 2016 at 3:15 pm

air forceന്യൂഡല്‍ഹി: വ്യോമസേനയുടെ പരിശീലന വിമാനം പശ്ചിമ ബംഗാളിലെ കലൈക്കുണ്ടയില്‍ തകര്‍ന്നുവീണു. പൈലറ്റുമാര്‍ രക്ഷപ്പെട്ടു. വ്യോമസേനയുടെ 123 ഹോക്ക് എജെടി വിമാനമാണ് പറന്നുയരുന്നതിനിടെ കലൈക്കുണ്ട വ്യോമതാവളത്തില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണമാരംഭിച്ചു.