കൊച്ചിയില്‍ ടണ്‍ കണക്കിന് വെടിമരുന്ന് ശേഖരം പിടിച്ചു

Posted on: August 4, 2016 2:55 pm | Last updated: August 4, 2016 at 2:55 pm
SHARE

padakkamകൊച്ചി: കൊച്ചിയിലെ പടക്ക ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിനോട് ചെര്‍ന്ന കെട്ടിടത്തിലായിരുന്നു ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 450 കിലോ ചൈനീസ് പടക്കം മാത്രം സൂക്ഷിക്കാന്‍ ലൈസന്‍സുള്ള കെട്ടിടത്തിലാണ് ടണ്‍ കണക്കിന് പടക്കശേഖരം സൂക്ഷിച്ചിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.