ചരിത്രം നോക്കിയല്ല മുന്നണി ബന്ധം സ്ഥാപിച്ചതെന്ന് കെ മുരളീധരന്‍

Posted on: August 4, 2016 1:53 pm | Last updated: August 4, 2016 at 1:53 pm

K-Muraleedharan_mainതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തിന് കെ മുരളീധരന്റെ മറുപടി. ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. ഒന്നിച്ച് പോകണമെന്നുള്ളവര്‍ ചരിത്രം നോക്കില്ല. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ 48 മണിക്കൂര്‍ തന്നെ ധാരാളമാണെന്നും മുരളീധരന്‍ പറഞ്ഞു.

കെഎം മാണിയുടെ രാജിയെ പിടി ചാക്കോയുടെ രാജിയോട് ഉപമിച്ചാണ് പ്രതിച്ഛായയിലെ ലേഖനം വന്നത്. പിടി ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് ലേഖനത്തില്‍ വിമര്‍ശം. മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പിടി ചാക്കോ രാജിവെച്ചത്. കെഎം മാണിക്കും അതേ അവസ്ഥയില്‍ രാജിവെക്കേണ്ടി വന്നുവെന്നും ലേഖനം പറയുന്നു.