ഡല്‍ഹിയുടെ ഭരണത്തലവന്‍ ഗവര്‍ണര്‍ തന്നെയെന്ന് ഹൈക്കോടതി

Posted on: August 4, 2016 11:45 am | Last updated: August 4, 2016 at 9:07 pm
SHARE

kejriwalന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറുമായുള്ള അധികാരത്തര്‍ക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റണന്റ് ഗവര്‍ണറാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശകനായാല്‍ മതിയെന്ന എഎപി വാദം കോടതി അംഗീകരിച്ചില്ല.

ഭാഗിക സംസ്ഥാന പദവിയുള്ള ഡല്‍ഹിയില്‍ പോലീസും മറ്റ് സുപ്രധാന വകുപ്പുകളും കേന്ദ്ര സര്‍ക്കാറിന് കീഴിലാണ്. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം എഎപി സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഭരണഘടനാപരമായ അധികാരങ്ങള്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനുമായി വിഭജിച്ച് ഡല്‍ഹി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here