ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരിക്ക് ക്രൂര മര്‍ദനം

Posted on: August 4, 2016 10:35 am | Last updated: August 4, 2016 at 11:00 am
SHARE

studentബെംഗളൂരു: ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരിയെ ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചു. ബെംഗളൂരുവിലെ നെല്ലമംഗലയിലുള്ള സെന്റ് ജോസഫ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനാണ് മര്‍ദനത്തിനിരയായത്.

ചൊവ്വാഴ്ച്ച ട്യൂഷന്‍ കഴിഞ്ഞ തിരിച്ചെത്തിയ കുട്ടിയുടെ മുതുകിലുള്ള പരിക്ക് കണ്ട അച്ഛന്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്യൂഷന്‍ സെന്റര്‍ അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.