എന്‍ ഐ ടി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തില്‍

Posted on: August 4, 2016 9:46 am | Last updated: August 4, 2016 at 9:46 am

കുന്ദമംഗലം: ആര്‍ ഇ സി യിലെ എന്‍ ഐ ടിയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി. നിലവിലുള്ള അക്കാദമിക് ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഫീസ് വര്‍ധനവ് ഉള്‍പ്പെടെ തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ഥികള്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമില്ലാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്നലെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം തുടങ്ങിയത്. ഇന്നലെ കോളജിലേക്കുള്ള എല്ലാ വഴികളും തടഞ്ഞും, അധ്യാപകരെയും മറ്റു ജീവനക്കാരെയും തടഞ്ഞുമാണ് സമരം നടത്തിയത്. അനുകൂലമായ നടപടിയുണ്ടാകുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.