ഗുജറാത്തില്‍ ബി ജെ പി തോല്‍ക്കുമെന്ന് ആര്‍ എസ് എസ് സര്‍വേ

Posted on: August 4, 2016 5:26 am | Last updated: August 4, 2016 at 12:28 am

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിക്ക് അ ധികാരം നഷ്ടമാകുമെന്ന് ആര്‍ എസ് എസ് സര്‍വേ. ഗുജറാത്തിലെ ഉന്നാ സംഭവത്തിനു പിന്നാലെ നടന്ന ദളിത് പ്രക്ഷോഭത്തിന് ശേഷം ജനങ്ങളുടെ മനസ്സറിയുന്നതിന് വേണ്ടി ആര്‍ എസ് എസ് നടത്തിയ ആഭ്യന്തര സര്‍വേയിലാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബി ജെ പിക്ക് ജയിച്ചുകയറാനാവില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചത്. ഗുജറാത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബി ജെ പിക്ക് 60 മുതല്‍ 65 സീറ്റ് മാത്രമേ ജയിക്കാന്‍ സാധ്യതയുള്ളൂവെന്നും ജയിക്കുന്ന സീറ്റുകളില്‍ പോലൂം മുമ്പത്തെ ഭൂരിപക്ഷ മുണ്ടാവില്ലെന്നുമാണ് സര്‍വ്വേ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദളിത് പ്രക്ഷോഭത്തെത്തുടര്‍ന്ന് ബി ജെ പിക്ക് പതിനെട്ടോളം സീറ്റില്‍ കനത്ത തോല്‍വി0.302302302302302302302.
33333.നേരിടേണ്ടി വരുമെന്നും സ ര്‍വ്വേ വ്യക്തമാക്കുന്നുണ്ട്. താഴെകിടയിലുള്ള ആര്‍ എസ് എസ് പ്രചാരകുകളെ ഉപയോഗിച്ച് ദളിത്, പട്ടേല്‍ സമരങ്ങളുടെ പ്രതിഫലനം അറിയുന്നതിന് വേണ്ടി ആര്‍ എസ് എസിനകത്ത് നടത്തിയ രഹസ്യ സര്‍വ്വേയിലാണ് ബി ജെ പിക്ക് ഗുജറാത്തില്‍ തിരിച്ചടി നേരിടുമെന്ന് കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഹിന്ദുവോട്ടു ബാങ്കില്‍ വലിയ വിള്ളല്‍ സംഭവിച്ചിരിക്കുന്നതായും ദളിതുകള്‍ പാര്‍ട്ടി വിട്ടുപോയിരിക്കുന്നുവെന്നും സര്‍വ്വേ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. ദളിത് പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അനന്ദിബെന്‍ രാജി പ്രഖ്യാപിച്ചിരുന്നു. ഈ സര്‍വ്വേയുടെ കണ്ടത്തലിന് ശേഷം ആര്‍ എസ് എസ് നേതൃത്വം ഇടപെട്ടാണ് അനന്ദിബൈനിന്നെ രാജിവെപ്പിച്ച് അമിത് ഷായെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിനുള്ള ശ്രമമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം, ആര്‍ എസ് എസിന്റെ റിപ്പോര്‍ട്ടില്‍ അത്ഭു ത പ്പെടാനാല്ലെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിന്‍ഹ വെങ്കേല പ്രതികരിച്ചു. ആര്‍ എസ് എസ് പ്രചാരകരും ബി ജെ പി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു തുടങ്ങിയിട്ടുണ്ടെന്നും മുമ്പ് മുതിര്‍ന്ന് ബി ജെ പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.ഗുജറാത്തില്‍ കോണ്‍ഗ്രസ് പോരാട്ടത്തിന് തയ്യാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചുപോകാന്‍ അനുവദിക്കില്ലെന്നും പട്ടേല്‍, ദളിത് പ്രക്ഷോഭങ്ങള്‍ പാര്‍ട്ടി നിയന്ത്രണ വിധേയമാക്കുമെന്നും ബി ജെ പി വൃത്തങ്ങള്‍ പ്രതികരിച്ചു. നിലവില്‍ ഗുജറാത്ത് നിയമസഭയില്‍ ബി ജെ പിക്ക് 117 സീറ്റും കോണ്‍ഗ്രസിന് 59 സീറ്റുമാണ്. പട്ടേല്‍ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വലിയ പരാജയം ഏറ്റു വാങ്ങിയിരുന്നു. പട്ടേല്‍ വിഭാഗത്തിന് പിന്നാലെ ബി ജെ പിയുടെ വോട്ടു ബാങ്കായ ദളിത് വിഭാഗവും കൂടി കൈയ്യോയുന്നതോടെ ഗുജറത്തില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും.