ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Posted on: August 4, 2016 12:20 am | Last updated: August 4, 2016 at 12:20 am

arrestചാവക്കാട്: ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അയിരൂര്‍ ആലുങ്ങല്‍ ഷാഫി(32)യെയാണ് ചാവക്കാട് സി ഐ. കെ ജി സുരേഷ്, വടക്കേകാട് എസ് ഐ. പി കെ മോഹിത്, സീനിയര്‍ സി പി ഒ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ദുബൈയില്‍ നിന്നും ഇന്നലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. 2011 ജൂണിലാണ് അയല്‍വാസിയായി ഏഴു വയസുകാരിയെ ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.