ബസ് യാത്രക്കിടെ പത്ത് വയസ്സുകാരന് പീഡനം; യുവാവ് അറസ്റ്റില്‍

Posted on: August 4, 2016 5:17 am | Last updated: August 4, 2016 at 12:18 am

തൊടുപുഴ: ബസിനുള്ളില്‍ പത്ത് വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മുള്ളരിങ്ങാട് കീരിക്കുന്നേല്‍ ബിനോയി(32)യാണ് കാളിയാര്‍ പോലിസിന്റെ പിടിയിലായത്. ജനനേന്ദ്രിയത്തിന് പരിക്കേറ്റ കുട്ടി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയിലായ ബിനോയി കുട്ടി തനിച്ചിരിക്കുന്നത് കണ്ടപ്പോള്‍ സമീപത്ത് ചെന്ന് ഇരുന്നു. തുടര്‍ന്ന് ബലം പ്രയോഗിച്ച് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പിടിച്ച് അമര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി. മടങ്ങി വീട്ടിലെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി നടന്ന കാര്യങ്ങള്‍ പറഞ്ഞത്. രാത്രി തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മൂത്ര തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ട്യൂബിട്ടിരിക്കുകയാണ്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുട്ടിയെ വിദഗ്ധ ചികിത്സക്കായി മാറ്റി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പ്രതിയെ കാളിയാര്‍ എസ് ഐ സി. ടി സഞ്ജയ്‌യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.