കേരള മുസ്‌ലിം ജമാഅത്ത് നേതൃ ശില്‍പ്പശാല 13ന്

Posted on: August 4, 2016 12:16 am | Last updated: August 4, 2016 at 12:16 am

കോഴിക്കോട്: സംഘടനയുടെ ആഭ്യന്തര സജജീകരണത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നേതൃശില്‍പ്പശാല ഈമാസം 13ന് നടക്കും.
പ്രസ്ഥാന കുടുംബത്തിലെ ബഹുജന ഘടകമായ കേരള മുസ്‌ലിം ജമാഅത്തിന്റെ വാര്‍ഷിക കൗണ്‍സിലിന്റെ മുന്നോടിയായി നടപ്പാക്കുന്ന പ്രവര്‍ത്തന പദ്ധതി രൂപവത്കരണവും സമകാലിക സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ സാധ്യതയും ശില്‍പ്പശാലയില്‍ ചര്‍ച്ചയാവും. കാലത്ത് പത്ത് മണിക്ക് സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ ആരംഭിക്കുന്ന ക്യാമ്പില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പ്രതിനിധികളാവും.