Connect with us

National

സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കും: സുഷമ സ്വരാജ്

Published

|

Last Updated

റിയാദ്: സൗദിയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി സുഷമ രാജ്യസഭയെ അറിയിച്ചു. ലേബര്‍ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്നും സുഷമ വ്യക്തമാക്കി.

അതേസമയം സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കം വൈകും. ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകരുമായെത്തുന്ന വിമാനത്തില്‍ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുന്നത് സംബന്ധിച്ച് സൗദിയുമായി ധാരണയിലെത്താത്തതാണ് യാത്ര വൈകാന്‍ കാരണം.

ഹജ്ജ് തീര്‍ഥാടകരുമായി മദീനയിലെത്തുന്ന വിമാനങ്ങളുടെ മടക്കയാത്രയില്‍ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാല്‍ സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയില്ല. ചട്ടങ്ങളില്‍ സൗദി വ്യോമയാനമന്ത്രാലയം ഇളവുനല്‍കിയാല്‍ മാത്രമേ ഹജ്ജ് വിമാനങ്ങളില്‍ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കഴിയൂ.