പന്ത്രണ്ട് കലക്ടര്‍മാര്‍ക്ക് സ്ഥാനചലനം

>>കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മാറ്റമില്ല
Posted on: August 3, 2016 11:44 pm | Last updated: August 3, 2016 at 11:44 pm
SHARE

collectorതിരുവനന്തപുരം: ഒരേ ജില്ലയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പന്ത്രണ്ട് കലക്ടര്‍മാരെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മാറ്റം.
പുതിയകലക്ടര്‍മാര്‍: എസ് വെങ്കിടേസപതി(തിരുവനന്തപുരം), ടി മിത്ര (കൊല്ലം), ആര്‍ ഗിരിജ (പത്തനംതിട്ട), വീണാ മാധവന്‍(ആലപ്പുഴ), കെ മുഹമ്മദ് വൈ സഫീറുള്ള(എറണാകുളം), സി എ ലത(കോട്ടയം), ജി ആര്‍ ഗോപു (ഇടുക്കി), എ കൗശികന്‍ (തൃശൂര്‍), എ ഷൈനമോള്‍ (മലപ്പുറം), ബി എസ് തിരുമേനി (വയനാട്), മീര്‍ മുഹമ്മദ് അലി (കണ്ണൂര്‍), ജീവന്‍ ബാബു (കാസര്‍കോട്).
തിരുവനന്തപുരത്തെ പുതിയ കലക്ടര്‍ വെങ്കിടേസപതി മുമ്പ് തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയായിരുന്നു. നിലവിലെ കലക്ടര്‍ ബിജു പ്രഭാകറിനെ കൃഷി ഡയറക്ടറായും എറണാകുളം കലക്ടറായിരുന്ന എം ജി രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം ഡിയായും നിയമിച്ചിട്ടുണ്ട്. രാജമാണിക്യത്തിന് എക്‌സൈസ് അഡീഷനല്‍ കമ്മീഷണറുടെ ചുമതലകൂടി നല്‍കിയിട്ടുണ്ട്.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവാദത്തിലായ കൊല്ലം കലക്ടര്‍ ഷൈനമോളെ മലപ്പുറത്തേക്കാണ് മാറ്റിയത്. വമ്പന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കെതിരെ നടപടിയെടുത്ത ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അനുപമയെ മാറ്റിയെങ്കിലും പുതിയ ചുമതല കൊടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കെ കെ എസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് അപമാനിച്ച കേശവേന്ദ്ര കുമാറാണ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. ഒപ്പം നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറുടെയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെയും ചുമതലയും ഉണ്ടാകും. ഓപ്പറേഷന്‍ അനന്തയുടെ പേരില്‍ വിമര്‍ശം കേട്ട ഓഫീസറാണ് തിരുവനന്തപുരം കലക്ടറായിരുന്ന ബിജു പ്രഭാകര്‍.
മറ്റ് നിയമനങ്ങള്‍
എസ് ഹരികിഷോര്‍- കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വി രതീശന്‍- പഞ്ചായത്ത് ഡയറക്ടര്‍, എം എന്‍ ആര്‍ ഇ ജി എസ് മിഷന്‍ ഡയറക്ടറുടെ ചമുതലകൂടി ഉണ്ടാകും. പി ബാലകിരണ്‍- ഐ ടി. മിഷന്‍ ഡയറക്ടര്‍, ഇ ദേവദാസന്‍- സര്‍വേ ആന്‍ഡ് ലാന്റ് റിക്കോര്‍ഡ്‌സ് ഡയറക്ടര്‍, രജിസ്‌ട്രേഷന്‍ ഐ ജിയുടെ ചുമതലകൂടി ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here