ദുബൈലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

Posted on: August 3, 2016 9:34 pm | Last updated: August 3, 2016 at 9:34 pm
SHARE

air indiaകൊച്ചി: ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നീ വിമാനത്താവളത്തില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളുടെ സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെേടണ്ട മറ്റു ചില വിമാനങ്ങള്‍ വൈകുമെന്നും എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.

ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കിയത്. തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സ് ഇകെ-521 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം മുഴുവനായി കത്തിയമര്‍ന്നു. യാത്രക്കാര്‍ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേ അടച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here