കേരളത്തിന്റെ ഹരിതഭംഗി പ്രദര്‍ശിപ്പിച്ച് ദുബൈ ടാക്‌സി

Posted on: August 3, 2016 8:02 pm | Last updated: August 3, 2016 at 8:02 pm
SHARE

carദുബൈ: കേരളത്തിന്റെ ഹരിതഭംഗി ആസ്വദിക്കാന്‍ ലോകസഞ്ചാരികളെ ക്ഷണിച്ച് ദുബൈ ടാക്‌സികളില്‍ പതിച്ച പരസ്യം മലയാളികളില്‍ കൗതുകവും അഭിമാനവും ഉണര്‍ത്തുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന ദുബൈ നഗരത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സികളിലാണ് കേരളത്തിലേക്ക് സന്ദര്‍ശകരെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം കേരള ടൂറിസം വകുപ്പ് നല്‍കിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹരമായ ചിത്രങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ക്യാപ്ഷനുകളും അറബികളടക്കമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. തുര്‍ക്കിയടക്കം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ട പല രാജ്യങ്ങളിലും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളും ആഭ്യന്തര കലഹങ്ങളും സഞ്ചാരികളെ കേരളം പോലുള്ള പ്രക്യതി രമണീയവും സുരക്ഷിതവുമായ ഇടങ്ങളിലേക്ക് മാറി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here