Connect with us

Gulf

നൂര്‍ ബേങ്കിനും ബിസിനസ് ബേക്കുമിടയില്‍ മെട്രോക്ക് വേഗം കുറഞ്ഞതായി യാത്രക്കാര്‍

Published

|

Last Updated

ദുബൈ: മെട്രോ ചുവപ്പ് പാതയില്‍ നൂര്‍ ഇസ്‌ലാമിക് ബേങ്ക്-ബിസിനസ് ബേ സ്റ്റേഷനുകള്‍ക്കിടയില്‍ വേഗം കുറയുന്നതായി യാത്രക്കാര്‍.
ഈ രണ്ടു സ്റ്റേഷനുകള്‍ക്കും ഇടയില്‍ ക്രമാതീതമായി വേഗം കുറയുന്നതാണ് ഞായര്‍, തിങ്കള്‍ രണ്ടു ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരായ ചിലര്‍ പറഞ്ഞു. മുമ്പുണ്ടായിരുന്നതിന്റെ പാതിവേഗത്തിലാണ് ഇവിടെ മെട്രോ ഓടുന്നതെന്നും ദുബൈ കനാല്‍ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്ന മേഖലയായതിനാലാവാമിതെന്നുമാണ് യാത്രക്കാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീ്ട്ടിലേക്ക് മടങ്ങവേയായിരുന്നു മെട്രോയുടെ വേഗം ക്രമാതീതമായി കുറഞ്ഞതായി ബോധ്യപ്പെട്ടതെന്ന് സ്ഥിരം യാത്രക്കാരില്‍ ഒരാള്‍ വിശദീകരിച്ചു. മറ്റൊരു യാത്രക്കാരനായ അജ്മല്‍ ഖാനും ഇതേ അഭിപ്രായം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചു. ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മെട്രോയുടെ വേഗം കുറച്ചതെന്ന് ആര്‍ ടി എ റെയില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് അല്‍ മുദാരിബ് സ്ഥിരീകരിച്ചു. ഇന്നലെ മുതല്‍ മെട്രോ പഴയ വേഗത്തിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം പറഞ്ഞു.