സിറിയന്‍ ജനതക്കു വേണ്ടി ഒന്നിക്കാന്‍ രാജ്യാന്തര സമൂഹത്തോട് ഖത്വര്‍ അഭ്യര്‍ഥന

Posted on: August 3, 2016 7:19 pm | Last updated: August 3, 2016 at 7:19 pm
SHARE

ദോഹ: മാനുഷിക മര്യാദകളും രാജ്യാന്തര നിയമങ്ങളും ലംഘിച്ച് കൊണ്ട് സിറിയന്‍ ജനതക്കുമേല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന ദുരിതത്തിനെതിരെ ഖത്വറിന്റെ പ്രതിഷേധം വീണ്ടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായാണ് മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ രാജ്യാന്തര സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും സിറിയയിലെ ഇരകളായ സമൂഹത്തിന് മാനുഷിക സാഹായമെത്തിക്കുന്നതിന് സന്നദ്ധമാകണണെന്നും ഖത്വര്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സിറിയയിലെ അലെപ്പോയില്‍ മാനുഷീകമായ സാഹചര്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. നിരപരാധികളുടെ ജീവിതങ്ങള്‍ക്ക് ധാര്‍മികമായ അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നു. രാജ്യാന്തര നിയമങ്ങളും തത്വങ്ങളുമെന്നും ഇവര്‍ക്കു ബാധമാകുന്നില്ല. ആയിരക്കണക്കിനു ജനങ്ങള്‍ക്കു മേല്‍ സിറിയ നടത്തുന്ന അതിക്രമം ക്രൂരമാണ്. സിറിയയിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകണം. ജനീവ കരാറിന്റെയും ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം. അടിസ്ഥാന മനുഷ്യാവകാശങ്ങളെപ്പോലും ഭരണകൂടം നിഷേധിക്കുന്നു. ആയിരങ്ങളാണ് ഉപരോധം നേരിടുന്നത്. നൂറു കണക്കിനാളുകള്‍ കുടിയിറക്കപ്പെടുകയും ജീവിതം അപായത്തിലാകുകയും ചെയ്യുന്നു. ഭീകരവാദവും ഉഗ്രവാദവുമാണ് അവിടെ നീതിനടപ്പിലാക്കുന്നത്. സുരക്ഷക്കും സ്ഥിരതക്കും അവര്‍ ഭീഷണി സൃഷ്ടിക്കുന്നു. ഇത് മേഖലക്കും ലോകത്തിനു തന്നെയും ഭീഷണിയാണ്. ഇത്തരം സംഭവങ്ങള്‍ ഇല്ലായ്‌മേ ചെയ്താലേ ഭീകരത തുടച്ചു നീക്കാനാകു എന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here