കൈവെട്ട് കേസ്: നാലാം പ്രതി സജില്‍ കീഴടങ്ങി

Posted on: August 3, 2016 4:42 pm | Last updated: August 3, 2016 at 4:42 pm

crimnalമുവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായാരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ നാലാം പ്രതി സജില്‍ കീഴടങ്ങി. മുവാറ്റുപുഴ എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയ സജിലിനെ റിമാന്‍ഡ് ചെയ്തു. സബ് ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. കേസ് അന്വേഷിച്ച പോലീസും എന്‍ഐഎ സംഘവും അന്വേഷിച്ചിട്ടും സജിലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.